തൃശൂര്‍: തായ്‌ലാന്‍ഡില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവുസഹിതം യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ കടമ്പൂര്‍ സ്വദേശി മുഹമ്മദ് ഫാസിലിനെ (22) യാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 2.14 കിലോ ഹൈബ്രിഡ് ഇനം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. അന്തര്‍ദേശീയ വിപണിയില്‍ ഗ്രാമിന് 3,000 രൂപയോളം വില വരുന്ന ‘ഫാബുല്ലസോ’ എന്ന ഹൈബ്രിഡ് കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്.
പാലക്കാട് എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറും തൃശൂര്‍, പാലക്കാട് ഐ.ബികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മണ്ണുത്തിയിലെ ലോഡ്ജില്‍ നിന്നും ഫാസില്‍ പിടിയിലായത്. തായ്‌ലാന്‍ഡില്‍നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴിയാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്. ലോഡ്ജിനു മുന്നിലുണ്ടായിരുന്ന ഇയാളുടെ കൂട്ടാളികള്‍ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവരുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആദ്യമായാണ് എക്‌സൈസ് ഇത്തരം കഞ്ചാവ് പിടികൂടുന്നതെന്നും സിന്തറ്റിക് ലഹരിക്ക് സമാനമായ ലഹരിയാണ് ഇതിന്റെ പ്രത്യേകതയെന്നും എക്‌സൈസ് വ്യക്തമാക്കി. പിടിയിലായ മുഹമ്മദ് ഫാസില്‍ കാരിയറാണെന്നാണ് എക്‌സൈസിന്റെ നിഗമനം. ഇയാളില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ഏകസൈസിന്റെ നീക്കം