വയനാട്: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ പ്രതികരിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടക സാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്ന് മന്ത്രി പ്രതികരിച്ചു. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നു നില്ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രദേശത്ത് റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പുവരുത്തും. ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കും. ആംബുലന്‍സ് സര്‍വീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്കി.
- Home
- Latest News
- താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്ക്കുന്നു, പ്രതികരിച്ച് കെ രാജന്
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്ക്കുന്നു, പ്രതികരിച്ച് കെ രാജന്
Share the news :
Aug 29, 2025, 5:31 am GMT+0000
payyolionline.in
നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; ഹണി ട്രാപ്പെന്ന് സംശയം
വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു
Related storeis
വ്യാജ ഇ- വിസ വെബ്സൈറ്റുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി ഇന്ത്യൻ...
Nov 28, 2025, 11:49 am GMT+0000
അഞ്ചു പവൻ സ്വർണം തിരികെ നൽകിയ അമയക്ക് പയ്യോളിയിലെ വ്യാപാരികളുടെ ആദരവ്
Nov 28, 2025, 11:12 am GMT+0000
മൂന്നാറില്‍ സ്കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി, ഒന്നര മണി...
Nov 28, 2025, 10:44 am GMT+0000
ഓര്‍ക്കാട്ടേരിയില്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ തീപിടി...
Nov 28, 2025, 10:35 am GMT+0000
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; വാർഡും ബൂത്തും അറിയാതെ വോട്ടർമാർ
Nov 28, 2025, 9:57 am GMT+0000
ഇങ്ങനെയാണ് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതെങ്കിൽ ചാർജറിന്റെ കാര്യം പോക്ക...
Nov 28, 2025, 9:54 am GMT+0000
More from this section
പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവം നവംബർ 27 മുതൽ ഡിസം...
Nov 28, 2025, 8:32 am GMT+0000
സാമ്പാർ, അവിയൽ, തോരൻ, പായസം… ഏഴ് വിഭവങ്ങളുമായി ശബരിമലയിൽ ഭക്ത...
Nov 28, 2025, 8:25 am GMT+0000
നോര്‍ക്ക കെയറില്‍ 2025 നവംബര്‍ 30 വരെ എന്റോള്‍ ചെയ്യാം
Nov 28, 2025, 8:01 am GMT+0000
‘ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു, നഗ്നചിത്രങ്ങ...
Nov 28, 2025, 7:43 am GMT+0000
ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക...
Nov 28, 2025, 7:29 am GMT+0000
ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ല...
Nov 28, 2025, 7:27 am GMT+0000
രാഹുലിനെതിരായ കേസിലെ അതിജീവിതയെ അപമാനിച്ച സംഭവം; വിവാദമായതോടെ നിലപാ...
Nov 28, 2025, 7:13 am GMT+0000
പെയ്തൊഴിയുന്നില്ല: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; നവംബർ 30 വരെ മത്...
Nov 28, 2025, 6:40 am GMT+0000
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവം ഡിസംമ്പർ...
Nov 28, 2025, 6:38 am GMT+0000
സ്വര്‍ണ വിലയില്‍ വര്‍ധന, പവന് വീണ്ടും 94,000ന് മുകളില്‍
Nov 28, 2025, 6:37 am GMT+0000
വടകര പൂവാടൻ ഗേറ്റിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം
Nov 28, 2025, 6:34 am GMT+0000
സീബ്ര ക്രോസിങ്ങില്‍ അപകടം വര്‍ദ്ധിക്കുന്നു; നിയമലംഘനം നടത്തുന്ന വാഹ...
Nov 28, 2025, 5:59 am GMT+0000
ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
Nov 28, 2025, 5:54 am GMT+0000
കൊയിലാണ്ടിയിലെ വാഹനാപകടം ; മരിച്ചത് പുന്നാട് സ്വദേശിനിയായ വീട്ടമ്മ
Nov 28, 2025, 5:12 am GMT+0000
നന്ദിനിയുടെ പേരിൽ വ്യാജ നെയ് നിർമാണം; ദമ്പതികൾ പിടിയിൽ
Nov 28, 2025, 4:55 am GMT+0000
