കോഴിക്കോട്: താമരശ്ശേരി ദേശീയപാതയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. കർണാടക ഹസൻ സ്വദേശി പ്രസന്നനാണ് പരിക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന പെയിന്‍റ് കയറ്റിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വട്ടക്കുണ്ട് പാലത്തിന്‍റെ കൈവരി തകർത്ത ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ പെയിന്‍റിൽ മുങ്ങി പോയിരുന്നു.