താമരശ്ശേരിയിൽ പരീക്ഷയ്ക്ക് സ്‌കൂളിലേക്ക് പോയ 13കാരിയെ നാല് ദിവസമായി കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

news image
Mar 15, 2025, 1:42 pm GMT+0000 payyolionline.in

കോഴിക്കോട്: താമരശേരിയിൽ 13 വയസുകാരിയെ കാണാതായി. താമരശ്ശേരി പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ പരീക്ഷക്കായി പോയതാണ്. പിന്നീട് കുട്ടി വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുവായ മറ്റൊരു യുവാവിനെയും അതേ ദിവസം കാണാതായിട്ടുണ്ട്. പുതുപ്പാടി ആച്ചി കോളനി സ്വദേശിയായ അജ്നാസിനെയാണ് (26) കാണാതായത്. ഈ യുവാവിനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe