തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

news image
Dec 20, 2025, 12:08 pm GMT+0000 payyolionline.in

കണ്ണൂർ: തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലാണ് തീപിടിത്തം. കെട്ടിടത്തിനുള്ളിൽ തൊഴിലാളികളില്ല. തലശ്ശേരി, മാഹി, പാനൂർ ഫയർസ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. റീസ്ലൈക്ലിങ് യൂണിറ്റിലെ ഗോഡൗണിൽ ഗ്യാസ് സിലിണ്ടറുകൾ ‌ഉണ്ടെന്നാണ് സൂചന. എങ്ങനെയാണു തീപിടിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ദേശീയപാത 66ൽനിന്നും തലശ്ശേരി ടൗണിലേക്ക് വരുന്നതിന് ഇടയിലുള്ള ബൈപ്പാസ് മേഖലയിലാണ് കണ്ടിക്കൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe