തലശ്ശേരി: ആർ.എസ്.എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. കോടിയേരിക്കടുത്ത മൂഴിക്കര കൊപ്പരക്കളം റോഡിലെ ശ്രേയസിൽ ആർ.എസ്.എസ് പ്രവർത്തകൻ ഷാജി ശ്രീധരന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം. വീടിന്റെ മുൻവശത്തേക്കാണ് ബോംബ് എറിഞ്ഞത്.
വീടിന്റെതറക്കും ചെടിച്ചട്ടിക്കും കേടുപാടുകളുണ്ടായി. ബോംബിന്റെ ചീളുകൾ തെറിച്ച് മുറ്റത്ത് നിർത്തിയിട്ട ബൈക്കിനും ചെറിയ നാശനഷ്ടമുണ്ടായി. സംഭവ സമയത്ത് ഷാജിയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോൾ പുകയാണ് കണ്ടതെന്ന് മാതാവ് സുമതി പറഞ്ഞു. എ.എസ്.പി അരുൺ കെ.പവിത്രനും ന്യൂ മാഹി പൊലീസും സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.