തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി, കോണ്‍ഗ്രസ് മത്സരിക്കുന്നത് 9 സീറ്റുകളില്‍

news image
Mar 18, 2024, 10:01 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ആഴ്ടകള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലായിരിക്കും ഡിഎംകെ മത്സരിക്കുക. പുതുച്ചേരിയില്‍ ഒരു സീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 2019ൽ മത്സരിച്ച മൂന്ന് സീറ്റുകൾ വീതം വെച്ചുമാറിയാണ് പ്രഖ്യാപനം .

കോൺഗ്രസ് മത്സരിച്ച തേനിയും ആറണിയും ഏറ്റെടുത്ത ഡിഎംകെ, തിരുച്ചിറപ്പള്ളി സീറ്റ്  വൈക്കോയുടെ പാർട്ടിയായ എംഡിഎംകെക്ക് നൽകി. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ , കടലൂർ , തിരുനെൽവേലി. എന്നിവ  കോൺഗ്രസിന് നൽകി. കഴിഞ്ഞ തവണ എംഡിഎംകെ മത്സരിച്ച ഈറോഡിൽ ഇക്കുറി ഡിഎംകെ മത്സരിക്കും. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ആകെ പത്ത് സീറ്റിലായിരിക്കും കോണ്‍ഗ്രസ് മത്സരിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe