‘തന്‍റെ കുഞ്ഞ് ആറടി മണ്ണിൽ കിടക്കുമ്പോൾ പ്രതികൾ സുഖമായി പരീക്ഷ എഴുതുന്നു’; താമരശ്ശേരിയിലെ ഷഹബാസിന്‍റെ പിതാവ്

news image
Mar 3, 2025, 3:45 am GMT+0000 payyolionline.in

താമരശ്ശേരി: ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പിതാവ് ഇഖ്ബാൽ. ക്രിമിനലുകളെ പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.

തന്‍റെ കുഞ്ഞ് ആറടി മണ്ണിൽ കിടക്കുമ്പോഴാണ് പ്രതികൾ സുഖമായി പരീക്ഷ എഴുതുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും കേസ് തേച്ചുമായ്ച്ച് കളയാൻ സാധ്യതയുണ്ടെന്നും ഇഖ്ബാൽ വ്യക്തമാക്കി.

അതേസമയം, ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിന് മുമ്പിൽ വിദ്യാർഥി, യുവജന സംഘടനകളുടെ പ്രതിഷേധം നടന്നു.

രാവിലെ പ്രതിഷേധിച്ച കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കണക്കിലെടുത്ത് ജെൻഡർ പാർക്കിന് മുമ്പിൽ വൻ പൊലീസ് സന്നാഹമുണ്ട്.

കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷ ഒബ്‌സര്‍വേഷന്‍ ഹോമിൽ തന്നെ നടക്കും. പരീക്ഷക്കുള്ള ചോദ്യപേപ്പർ ജുവനൈൽ ഹോമിൽ എത്തിച്ചു. കൂടാതെ, കോഴിക്കോട് ഡി.ഇ.ഒ അബ്ദുൽ അസീസും ജുവനൈൽ ഹോമിൽ എത്തിയിട്ടുണ്ട്.

താ​മ​ര​ശ്ശേ​രി​യി​ലെ ട്യൂ​ഷ​ൻ സെ​ന്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ലാ​ണ് പ​ത്താം ക്ലാ​സു​കാ​ര​ൻ എ​ളേ​റ്റി​ൽ എം.​ജെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (15) കൊ​ല്ല​പ്പെ​ട്ടത്. ഷ​ഹ​ബാ​സി​നെ മ​ർ​ദി​ച്ച അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി. ജൂ​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ളി​മാ​ട്കു​ന്നി​ലെ ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലാ​ണ് കഴിയുന്നത്.

ക​ട്ടി​യേ​റി​യ ആ​യു​ധം കൊ​ണ്ടു​ള്ള അ​ടി​യി​ൽ ഷ​ഹ​ബാ​സി​ന്‍റെ ത​ല​യോ​ട്ടി ത​ക​ർ​ന്നി​രു​ന്നു​വെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. വ​ല​തു ​ചെ​വി​ക്ക് മു​ക​ളി​ലാ​യാ​ണ് ത​ല​യോ​ട്ടി​യി​ൽ പൊ​ട്ട​ലു​ണ്ടാ​യ​ത്. നെ​ഞ്ച​ക്ക് ആ​യി​രി​ക്കാം ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നാണ് പൊ​ലീ​സ് നിഗമനം.

അതേസമയം, കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യു​ടെ പി​താ​വി​ന് ക്വ​ട്ടേ​ഷ​ൻ ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നിട്ടുണ്ട്. ടി.​പി വ​ധ​ക്കേ​സ് പ്ര​തി ടി.​കെ.​ര​ജീ​ഷി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​ നി​ന്നാ​ണ് ഷ​ഹ​ബാ​സി​നെ മ​ർ​ദി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നെ​ഞ്ച​ക്കും പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. മ​ക​ന്‍റെ കൈ​വ​ശം നെ​ഞ്ച​ക്ക് കൊ​ടു​ത്തു​വി​ട്ട​ത് ഇ​യാ​ളാ​ണെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe