തദ്ദേശതെര​ഞ്ഞെടുപ്പ്​ അന്തിമവോട്ടർപട്ടിക 25ന്​​

news image
Oct 21, 2025, 1:58 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ര​വ​ത്തി​ലേ​ക്ക്​ രാ​ഷ്​​​ട്രീ​യ പാ​ർ​ട്ടി​ക​ള​ട​ക്കം ക​ട​ന്നി​രി​ക്കെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ഒ​ക്​​ടോ​ബ​ർ 25ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ ന​മ്പ​ർ ഉ​ണ്ടാ​കും. എ​സ്.​ഇ.​സി (SEC) എ​ന്ന ഇം​ഗ്ലീ​ഷ്​ അ​ക്ഷ​ര​ങ്ങ​ളും ഒ​ൻ​പ​ത്​ അ​ക്ക​ങ്ങ​ളും ചേ​ർ​ന്ന​താ​ണ്​ ഈ ​ന​മ്പ​ർ.

ത​ദ്ദേ​ശ വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഈ ​തി​രി​ച്ച​റി​യ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ക്ക​ണം. 25ന്​ ​അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ചൊ​വ്വാ​ഴ്ച​യോ​ടെ വാ​ർ​ഡു​ക​ളു​ടെ സം​വ​ര​ണ ന​റു​ക്കെ​ടു​പ്പു​ക​ൾ തീ​രും. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​കു​തി​യി​ലേ​റെ പൂ​ർ​ത്തി​യാ​കും. അ​ടു​ത്ത​ത് ​ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്​​ഞാ​പ​ന ഘ​ട്ട​മാ​ണ്. ന​വം​ബ​ർ പ​ത്തി​ന​കം ഉ​ണ്ടാ​കാ​നാ​ണ്​ സാ​ധ്യ​ത.

നി​ല​വി​ലെ ഭ​ര​ണ​സ​മി​തി കാ​ലാ​വ​ധി ഡി​സം​ബ​ർ 20വ​രെ​യാ​ണ്. ഡി​സം​ബ​ർ 21നാ​കും പു​തി​യ ഭ​ര​ണ​സ​മി​തി​ക​ൾ നി​ല​വി​ൽ വ​രി​ക. ന​വം​ബ​ർ ഒ​ന്നി​ന് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​രു​ന്ന​ത്​ കോ​വി​ഡ്​ കാ​ര​ണം മാ​റ്റം വ​ന്നി​രു​ന്നു. ഇ​നി മു​ത​ൽ ഡി​സം​ബ​റി​ലാ​കും ഭ​ര​ണ​സ​മി​തി​ക​ൾ നി​ല​വി​ൽ വ​രി​ക. ക​ര​ട്​ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 2,83,12,458 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 1,33,52, 947 പു​രു​ഷ​ന്മാ​രും 1,49,59,235 സ്ത്രീ​ക​ളും 276 ട്രാ​ൻ​സ്​​ജെ​​ൻ​ഡ​റു​മാ​ണു​ള്ള​ത്. ഇ​തി​ന്​ പു​റ​മെ 2087 പ്ര​വാ​സി വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്. സം​സ്ഥാ​ന​ത്തെ 941പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 17,337 വാ​ർ​ഡു​ക​ളി​ലും 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ 3240 വാ​ർ​ഡു​ക​ളി​ലും ആ​റ്​ കോ​ർ​പ​ഷേ​നു​ക​ളി​ലെ 421 വാ​ർ​ഡു​ക​ളി​ലു​മാ​ണ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe