തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ താള മേള വിസ്മയമൊരുക്കി ചെണ്ട-കുറുങ്കുഴൽ അരങ്ങേറ്റം

news image
Nov 11, 2025, 5:43 am GMT+0000 payyolionline.in

പയ്യോളി :  ശ്രീ കൊട്ടാരം ബിനു മാരാരുടെ ശിക്ഷണത്തിൽ ചെണ്ടയിലും ശ്രീ മനോജ്‌ കുറുവങ്ങാടിന്റെ ശിക്ഷണത്തിൽ കുറുങ്കുഴലിലും വാദ്യ പഠനം പൂർത്തിയാക്കിയ 21 ഓളം വിദ്യാർത്ഥികളുടെ അരങ്ങേറ്റം കേരളത്തിലെ വാദ്യ കുലപതി ശ്രീ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ മഹനീയ സാന്നിധ്യത്തിൽ തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു.

പിഞ്ചു വാദ്യകലാകാരന്മാരടക്കം അൻപതിലധികം കലാകാരന്മാർ ചേർന്നൊരുക്കിയ മേളം ആസ്വദിക്കാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിചേർന്നത്. തുടർന്ന് നടന്ന ചടങ്ങിൽ ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തിൽ ശ്രീ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ,
ശ്രീ കൊട്ടാരം ബിനു മാരാർ, ശ്രീ മനോജ്‌ കുറുവങ്ങാട്, ശ്രീ റിജുൻ മാധവ് തച്ചൻകുന്ന്,
ശ്രീസാജ് കിഴൂർ എന്നിവരെ ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ്‌ അശോകൻ കുഴിക്കാട്ട്, സെക്രട്ടറി അഡ്വക്കേറ്റ് പി ടി പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe