പയ്യോളി : ലോക പരിസ്ഥിതി ദിനത്തിൽ മുൻസിപ്പാലിറ്റിയിൽ, വാർഡുകളിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി തച്ചൻകുന്ന് ടൗണിൽ
പരിസ്ഥിതി ബോധവൽക്കരണവും തൈകൾ നടുകയും ചെയ്തു. ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ അധ്യക്ഷത വഹിച്ചു.ശോഭീന്ദ്രൻ മാസ്റ്റർ ഫൗണ്ടേഷൻ പ്രവർത്തകനും പാലിയേറ്റീവ് പ്രവർത്തകനുമായ കെ കെ കടത്തനാട് തൈ നട്ട് ഉദ്ഘാടനം ചെയ്തു.
അബ്ദുറഹിമാൻ മാസ്റ്റർ കൊയക്കോട്ട് ,കാര്യാട്ട് നാരായണൻ ,ഗോപി തൈക്കണ്ടി ,തോട്ടത്തിൽ നാരായണൻ ,കെ.പി രാമകൃഷ്ണൻ ,
സജിനി കാ രടി പറമ്പത്ത്,ബാബു മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു.മല്ലിക മംഗലശ്ശേരി സ്വാഗതവും ശോഭ എകരത്ത് നന്ദിയും പറഞ്ഞു.