‘തച്ചൻകുന്ന് ഗ്രാമം വാട്സ്ആപ്പ് കൂട്ടായ്മ’ യുടെ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ ശനിയാഴ്ച

news image
Oct 10, 2025, 8:20 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് ഗ്രാമം വാട്സാപ്പ് കൂട്ടായ്മയും മലബാർ മെഡിക്കൽ കോളേജും (എം എം സി മൊടക്കല്ലൂർ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
ഒക്ടോബർ 11  നാളെ ശനിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ കിഴൂർ ഗവ: യൂ.പി സ്കൂളിൽ  നടക്കും. ക്യാമ്പിൽ ജനറൽ മെഡിസിൻ, രക്തദാനക്യാമ്പ്, രക്തഗ്രൂപ്പ് നിർണയം, വൃക്കരോഗ നിർണയം , ചർമ്മ രോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ദന്ത രോഗ വിഭാഗം, എല്ലു രോഗ വിഭാഗം എന്നീ വിഭാഗങ്ങളും ബ്ലഡ്‌ ഷുഗർ-പ്രഷർപരിശോധനയും ഉണ്ടാവുന്നതാണ്.

പത്ര സമ്മേളനത്തിൽ പയ്യോളി നഗരസഭ 19 ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ, സ്വാഗതസംഘം ചെയർമാൻ വിജീഷ് നാറാണത്ത്, ഖജാൻജി വിജീഷ് ചെത്തിൽ, ആർ കെ ആദിഷ് , കെ ടി ഷാജി , രേഷ്മ ഷിജു, ദിജിന വിനീഷ് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe