പയ്യോളി: തച്ചൻകുന്ന് ഗ്രാമം കൂട്ടായ്മ ‘കസേര ചലഞ്ചിലൂടെ’ സമാഹരിച്ച കസേരകൾ കീഴൂർ ഗവ യു പി സ്കൂളിന് ശിശുദിനത്തിൽ നടന്ന ചടങ്ങിൽ കവയിത്രി ചൈത്ര ജിതിൻ കൈമാറി. തച്ചൻകുന്ന് ഗ്രാമം കൂട്ടായ്മ സെക്രട്ടറി വിജീഷ് നാറാണത്ത് അധ്യക്ഷത വഹിച്ചു.


പി ടി എ പ്രസിഡന്റ് കെ എം ശ്രീനി, സ്റ്റാഫ് സെക്രട്ടറി പ്രബിത ടീച്ചർ, തച്ചൻകുന്ന് ഗ്രാമം സീനിയർ എക്സിക്യൂട്ടീവ് അംഗം ഗോപാലൻ കാര്യാട്ട്, മണി മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ എം ശ്രീനി ചൈത്രയ്ക്കുള്ള കൂട്ടായ്മയുടെ മൊമെന്റോ കൈമാറി. കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ആദിഷ് ആർ കെ സ്വാഗതവും വൈസ് പ്രസിഡന്റ് രേഷ്മ ഷിജു നന്ദിയും അറിയിച്ചു.
