കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ തകർന്ന് കിടക്കുന്ന റോഡുകൾ വേഗം പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കൊയിലാണ്ടിയിൽ ചേർന്ന കോഴിക്കോട് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട്. എം പി. ജനാർദ്ദനൻ. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട്. വി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു മണമൽ സ്വാഗതം പറഞ്ഞു. ഐഎൻടിയുസി. സംസ്ഥാന കമ്മിറ്റി അംഗം സതീഷ് പെരിങ്ങളം, പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ കാര്യാട്ട് ഗോപാലൻ, അനീഷ് പി കെ, ശശി പാലൂര് എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി മേഖലാ കമിറ്റി ഭാരവാഹികളായി പ്രസിഡന്റ് വി.ടി. സുരേന്ദ്രൻ , വൈസ് പ്രസിഡന്റ്മാരായി കാരിയാട്ട് ഗോപാലൻ , കെ.പി.രമേശൻ തിക്കോടി, ജന സെക്രട്ടറി സുരേഷ് ബാബു മണമൽ, സെക്രട്ടറിമാരായി ശശിപാലൂർ, അനിഷ് പി.കെ,സുനിൽകുമാർ , സുരേഷ്.സി, ജയപ്രകാശ്. ടി ,ഷാജി.കെ.കെ-ട്രഷറർ തുടങ്ങിയവരെ തെരഞ്ഞെടുത്തു.