പയ്യോളി: ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളിയിൽ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു. സമരം ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. അരുൺ ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി അഭയ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സി.ടി. അജയ് ഘോഷ് സ്വാഗതം പറഞ്ഞു. സരോദ് ചങ്ങാടത്ത്, എം.പി. ഷിബു, ദീപ ഡി. ഓൾഗ, ടി. ചന്തു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
