.
പയ്യോളി: ഈ വർഷത്തെ ഡൽഹി റിപ്പബ്ലിക് ദിന പരേഡിന്റെ പ്രൈംമിനിസ്റ്റർ റാലിയുടെ ദക്ഷിണേന്ത്യൻ സംഘത്തിൽ എൻ സി സി യുടെ കൾച്ചറൽ വിഭാഗത്തിൽ കോട്ടക്കൽ കുഞ്ഞാലിമരക്കാർ സ്കൂൾ വിദ്യാർത്ഥി റോബിൻ സൈൻ ഉം ഉണ്ടാകും. ആദ്യമായിട്ടാണ് ഇത്തരത്തിൽ സ്കൂളിലെ എൻസിസി കേഡറ്റിന് അവസരം ലഭിക്കുന്നത്. പരേഡിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യൻ പ്രസിഡന്റ് നൽകുന്ന ചായ സൽക്കാരത്തിലും പങ്കെടുക്കാൻ അവസരം ലഭിക്കുന്നുണ്ട്.
