ഡൽഹിയിൽ 69 ശതമാനം കുടുംബങ്ങളും മലിനീകരണ അസുഖങ്ങൾ അനുഭവിക്കുന്നതായി സർവേ

news image
Nov 2, 2024, 8:57 am GMT+0000 payyolionline.in

ന്യൂഡൽഹി: അന്തരീക്ഷം മാലിന്യപൂർണമായതിനെ തുടർന്ന് ഡൽഹിയിലെ 69 ശതമാനം കുടുംബങ്ങളും മലിനീകരണ അസുഖങ്ങൾ അനുഭവിക്കുന്നതായി സർവേ. തലസ്ഥാന നഗരിയിലെ വായുവിന്റെ ഗുണനിലവാരം ആശങ്കാജനകമാണെന്നാണ് അടുത്തിടെ നടത്തിയ സർവേ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം കുടുംബങ്ങളിലും ഒന്നോ അതിലധികമോ അംഗങ്ങൾ തൊണ്ടവേദനയും ചുമയും ഉൾപ്പെടെയുള്ള അസുഖങ്ങൾ അനുഭവിക്കുന്നുണ്ട്. ദീപാവലി രാത്രിയിൽ ന്യൂഡൽഹിയിൽ ഉയർന്ന അളവിലുള്ള വായു മലിനീകരണം രേഖപ്പെടുത്തി.

എയർ ക്വാളിറ്റി ഇൻഡക്‌സ് റീഡിങ്ങു​കൾ പല മേഖലകളിലും 999 വരെ ഉയർന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ലോക്കൽ സർക്കിൾ’ നടത്തിയ സർവേയിൽ ഡൽഹിയിൽ ഉടനീളമുള്ള 21,000ത്തിലധികം പ്രദേശ നിവാസികളിൽ നിന്ന് പ്രതികരണങ്ങൾ ശേഖരിച്ചു. 62 ശതമാനം കുടുംബങ്ങളിലും ഒന്നോ അതിലധികമോ അംഗങ്ങൾക്ക് കണ്ണുകൾ നീറുന്നതായി കാണുന്നു. 46 ശതമാനം പേർക്ക് മൂക്കൊലിപ്പോ ചുമയോ ഉണ്ട്. പ്രതികരിച്ചവരിൽ 31 ശതമാനം പേർ ശ്വാസതടസ്സമോ ആസ്ത്മയോ റിപ്പോർട്ട് ചെയ്തപ്പോൾ മറ്റൊരു 31 ശതമാനം പേർ തലവേദന അനുഭവപ്പെട്ടതായി പരാമർശിച്ചു.

 

എന്നാൽ, മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും അഭിമുഖീകരിച്ചിട്ടില്ലെന്ന് 31 ശതമാനം പേരും സൂചിപ്പിച്ചു.‘പലർക്കും ഇതിനകം ചുമയും ജലദോഷവും ഉണ്ട്, ചിലർക്ക് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പോലും ഉള്ളതിനാൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് സർവേ പറയുന്നു.

10,630 പേരിൽ 15 ശതമാനം പേരും നഗരം വിടാൻ പദ്ധതിയിടുന്നു.പ്രതികരിച്ചവരിൽ 23 ശതമാനം പേർ മാത്രമാണ് എയർ പ്യൂരിഫയറുകളെ ആശ്രയിക്കാൻ ഉദ്ദേശിക്കുന്നത്, അതേസമയം ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം മലിനീകരണം സഹിക്കാൻ തയ്യാറാണെന്നും വെളിപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe