ഡൽഹി : ഡൽഹിയിൽ വൻ തീപിടുത്തം. രോഹിണി സെക്ടര്‍ 17ലെ ചേരി പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തില്‍ 2 കുട്ടികള്‍ വെന്തുമരിച്ചു. നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചത് സഹോദരങ്ങള്‍ ആണെന്നാണ് വിവരം. അപകടത്തില്‍ അഞ്ഞൂറിലധികം വീടുകള്‍ കത്തിനശിച്ചതായാണ് വിവരം. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം എങ്ങനെയാണ് തീപിടിച്ചതെന്നത് വ്യക്തമല്ല.
രാവിലെ 11.55ഓടെയാണ് തീപിടുത്തം ഉണ്ടായത്. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 20ഓളം ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്.