ഡെങ്കി പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

news image
May 26, 2023, 6:55 am GMT+0000 payyolionline.in

ബാലുശ്ശേരി ∙ മലയോര മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കി പനി പടരുന്നു. വേനൽമഴയെ തുടർന്ന് കൊതുകുകൾ വർധിച്ചതാണ് ഭീഷണിയാകുന്നത്. പനി ബാധിച്ച് വിദ്യാർഥികൾ അടക്കം ഒട്ടേറെ പേർ ചികിത്സയിലുണ്ട്. പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ തലയാട് മേഖലയിൽ ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ബോധവൽക്കരണം നടത്തി. ഫോഗിങ് നടത്തി. ഒട്ടേറെ സ്ഥലങ്ങളിൽ കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe