‘ഡീൻ കുര്യാക്കോസ് ഷണ്ഡൻ; പി.ജെ.കുര്യൻ പെണ്ണുപിടിയൻ’: അധിക്ഷേപിച്ച് എം.എം.മണി

news image
Mar 19, 2024, 4:06 am GMT+0000 payyolionline.in

തൊടുപുഴ∙ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം.മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം.എം.മണി പരിഹസിച്ചു. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നും പറഞ്ഞു. മുൻ എംപി പി.ജെ.കുര്യൻ പെണ്ണുപിടിയനെന്നും അധിക്ഷേപം.

 

 

‘ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീൻ. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനു വേണ്ടി. നാടിനു വേണ്ടി പ്രസംഗിച്ചോ. എന്തുചെയ്തു? ചുമ്മാതെ വന്നിരിക്കുവാ, പൗഡറും പൂശി ബ്യൂട്ടിപാർലറിൽ കയറി പടവും എടുത്ത് നടക്കുന്നു. ജനങ്ങൾക്കൊപ്പം നിൽക്കാതെ ജനങ്ങൾക്കു വേണ്ടി സംസാരിക്കാതെ നടക്കുന്നു. ഷണ്ഡൻ.

ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ..എൽപിച്ചോ, കഴി‍ഞ്ഞ തവണ വോട്ടു ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. ഇപ്പോ നന്നാക്കും. നീതിബോധമുള്ളവരാണെങ്കിൽ കെട്ടിവച്ച കാശു കൊടുക്കാൻ പാടില്ല.’’– എന്നാണ് എം.എം.മണി പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe