പയ്യോളി : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ തുറയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളവനകുളം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ് സി.ടി.അജയ്ഘോഷ് ഉദ്ഘാടനം നിർവഹിച്ചു.
മഴക്കാലങ്ങളിൽ നാടൊന്നാകെ നീന്തൽ പരിശീലനങ്ങൾക്ക് ഉപയോഗിക്കുന്ന കുളം കാട്മൂടി കിടന്ന അവസ്ഥയിലായിരുന്നു. ഡി വൈ എഫ് ഐ തുറയൂർ മേഖല സെക്രട്ടറി പി.കെ.കിഷോർ, പ്രസിഡന്റ് ജയേഷ് ഇല്ലത്ത് മേഖലയിലെ യൂത്ത് ബ്രിഗേഡ് ചുമതലക്കാരായ പികെ.അരുൺ, അശ്വന്ത് മഠത്തിൽ, റോഷൻ.വി.എം, നജികേത്, അഭിനന്ദ് തുടങ്ങിയവരും മൂപ്പതോളം വരുന്ന യൂത്ത് വളണ്ടിയർമാരും പ്രവൃത്തിക്ക് നേതൃത്വം നൽകി.