മണിയൂർ: ഡയമണ്ട് മണിയൂർ സംഘടിപ്പിച്ച ഒ.ടി. കേളു, കുമാരി അമയ ബി. രാജ് മെമ്മോറിയൽ സ്വർണ മെഡലുകൾക്കായുള്ള ജില്ലാതല ചിത്രരചനാ മത്സരത്തിൽ സൂര്യദേവ് കുറ്റ്യാടി ഏറ്റവും നല്ല ചിത്രകാരനായും ഇമ അനൂപ് (മീഞ്ചന്ത, കോഴിക്കോട്) മികച്ച ചിത്രകാരിയായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും നാടക പ്രവർത്തകനുമായ ദിലീപ് കീഴൂർ നിർവഹിച്ചു.

150-ഓളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലെ വിവിധ വിഭാഗങ്ങളിലെ വിജയികൾ:
ഹൈസ്കൂൾ വിഭാഗം: ദ്രുപത് എസ്.ആർ (വടകര), മിൻഹാ മെഹറിൻ (വട്ടോളി), ആൽക്ക എസ്.വി (മേപ്പയിൽ).
യു.പി വിഭാഗം: ദേവാംഗ് എസ്.ആർ (വടകര), ശിവദ രതീഷ് (പേരാമ്പ്ര), ആരുഷ് മഹേശ്വരൻ കെ. (തുറശ്ശേരിമുക്ക്നം).
എൽ.പി വിഭാഗം: ഇവാ സയ (നാദാപുരം), ഇബു ഏദൻ (കീഴൂർ), ഉജ്വൽ ഷാൻ (മുതുവന).
നേഴ്സറി വിഭാഗം: ഇവാനി ആർ. (മണിയൂർ), ലയാലി (മണിയൂർ), തൻവി ഷിനോയ് (കീഴൂർ).
വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ മണിയൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പർ ദീപ എൻ.കെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിബു എം.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ രജീഷ് എൻ.കെ, സുനിൽ മുതുവന, സുനിൽ തുളസി എന്നിവർ സംസാരിച്ചു.
തുടർന്ന് ഡയമണ്ട് പുതുതായി രൂപീകരിച്ച ‘ഈണം മ്യൂസിക് ബാൻഡിന്റെ’ ഉദ്ഘാടനം പ്രശസ്ത ഗായകനും സംഗീതാധ്യപകനുമായ സുരേഷ് കെ. നിർവഹിച്ചു. ഡയമണ്ട് വനിതാവേദി അവതരിപ്പിച്ച തിരുവാതിരയും ഈണം മ്യൂസിക് ബാൻഡിന്റെ ഗാനമേളയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

