ഠേംഗ്ഡ് ജി ഭവൻ നിർമ്മാണം; പയ്യോളിയിൽ മസ്ദൂർ സംഘം ‘സ്നേഹവിരുന്ന്’ നടത്തി

news image
Sep 30, 2024, 5:52 pm GMT+0000 payyolionline.in

പയ്യോളി: പുതിയതായി നിർമ്മിക്കുന്ന ഭാരതീയ മസ്ദൂർ സംഘത്തിൻ്റെ കോഴിക്കോട് ജില്ലാ കാര്യാലയമായ ഠേംഗ്ഡ് ജി ഭവൻ- തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിൻ്റെ നിർമ്മാണത്തോടനുബന്നിച്ച് ഭാരതീയ മസ്ദൂർ സംഘം പയ്യോളി മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്ന് പരിപാടി നടത്തി. പയ്യോളി ദീനദയാൽ ഗ്രാമസേവാസമിതി കാര്യാലയ ഹാളിൽ നടന്ന പരിപാടി ഭാരതീയ മസ്ദൂർ സംഘം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്  കെ.പി.പ്രകാശൻ ഉത്ഘാടനം നിർവ്വഹിച്ചു.

പയ്യോളി മേഖലാ പ്രസിഡണ്ട് പ്രജീഷ്. ഇ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം കൊയിലാണ്ടി ഖണ്ഡ് സഹകാര്യവാഹ്  എം.ടി പ്രഭീഷ്, ബി.എം.എസ് ജില്ലാ ജോയൻ്റ് സെക്രട്ടറി കെ.കെ.വിനയൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മേഖലാ സെക്രട്ടറി എസ്.കെ.അരുൺകുമാർ സ്വാഗതവും മേഖലാ ട്രഷറർ  ആതിര കെ.പി നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe