ട്രെയിൻ യാത്രയിലെ ആരോഗ്യബോധവൽക്കരണം വൈറൽ; അഭിനന്ദനങ്ങളുമായി മന്ത്രി വീണാ ജോർജ്

news image
Dec 21, 2024, 9:28 am GMT+0000 payyolionline.in

തിരുവനന്തപുരം > ആരോഗ്യ പ്രവർത്തകയുടെ ട്രെയിൻ യാത്രയിലെ ആരോഗ്യ ബോധവത്ക്കരണ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ആരോഗ്യ മന്ത്രി വീണാ ജോർജ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അവബോധം നൽകിയ ആലപ്പുഴ വൺ ഹെൽത്ത് ജില്ലാ മെന്ററായ പുലോമജയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

31 വർഷം ആരോഗ്യ വകുപ്പിൽ സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് പുലോമജ. പ്രവർത്തന മികവിന് 2007ൽ ഏറ്റവും മികച്ച നഴ്‌സിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. 2018ൽ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ശേഷം വൺ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ജില്ലാ മെന്ററായി സേവനം അനുഷ്ഠിച്ച് വരികയാണ്. ആന്റിബയോട്ടിക് സാക്ഷര കേരളത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകൾ അമിതമായി ഉപയോഗിച്ചാലുള്ള ദോഷവശങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു. ആരോഗ്യ വകുപ്പ് അടുത്തിടെയാണ് എഎംആർ ബോധവത്ക്കരണം വിപുലമായ ജനകീയ പരിപാടിയായി ആരംഭിച്ചത്. വീട് വീടാനന്തരമുള്ള ജനകീയ ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ മന്ത്രി വീണാ ജോർജും പങ്കെടുത്തിരുന്നു.

 

മൂകാംബിക, ഉഡുപ്പി ക്ഷേത്ര ദർശനത്തിന് ശേഷം മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും മാവേലി എക്‌സിപ്രസിൽ മടക്കയാത്ര ചെയ്യുമ്പോഴാണ് ആരോ​ഗ്യ ബോധവൽക്കരണത്തെപ്പറ്റി ട്രെയിനിലെ സഹയാത്രികർക്ക് ക്ലാസെടുത്തത്. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെപ്പറ്റി (എഎംആർ) യായിരുന്നു ക്ലാസ്. മറ്റ് യാത്രക്കാരും ടിടിഇയും ഒപ്പം ചേർന്നു. യാത്രക്കാർ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe