ബാലസോർ: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തമുണ്ടായ ബാലസോറിൽ ട്രാക്ക് പുനഃസ്ഥാപിച്ച് ട്രെയിൻ ഓടിത്തുടങ്ങി. ദുരന്തമുണ്ടായി 51 മണിക്കുറുകൾക്ക് ശേഷമാണ് ട്രാക്കിലൂടെ വീണ്ടും ട്രെയിൻ ഓടിയത്. ആദ്യം ചരക്ക് ട്രെയിനാണ് ട്രാക്കിലൂടെ ഓടിയത്.ഞായറാഴ്ച രാത്രി നടന്ന ട്രെയിൻ യാത്രക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ദൃക്സാക്ഷിയായി. ലോകോ പൈലറ്റിനെ കൈവീശി യാത്രയാക്കിയ മന്ത്രി പിന്നീട് കൈകൂപ്പി പ്രാർഥിക്കുകയും ചെയ്തു. ഇന്ന് രാവിലെ പാസഞ്ചർ ട്രെയിനും ട്രാക്കിലൂെ ഓടി. റെയിൽവേ ജീവനക്കാരുൾപ്പെടെ നിരവധി ആളുകൾ യാത്രക്ക് സാക്ഷിയായി സ്റ്റേഷനിലുണ്ടായിരുന്നു.
അപകടത്തിൽ പെട്ടവരെ രക്ഷിക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമെല്ലാം എല്ലാവരും അശ്രാന്തം പരിശ്രമിച്ചു. അപകടത്തിനിരയായവരെ കുറിച്ചോർത്ത് വളരെ ദുഃഖമുണ്ട്. നമുക്ക് അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തണം. അതിന് ഉത്തരവാദികൾ ആരായാലും ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കും – മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ദുരന്തത്തെ കുറിച് അന്വേഷിക്കാൻ സി.ബി.ഐയുടെ സഹായം തേടിയിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. നേരത്തെ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ സലഗ്നലിലെ പാളിച്ചയാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു നിഗമനം.അപകടതിൽ 288 പേർ മനിക്കുകയും 1000 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.