കാസർകോട്: ട്രെയിൻ യാത്രക്കിടെ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍-മംഗളൂരു ഇന്‍റര്‍സിറ്റിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
കോളജിലേക്കുള്ള യാത്രക്കിടയില്‍ കോഴിക്കോട് പിന്നിട്ടപ്പോഴാണ് ദുരനുഭവം ഉണ്ടായത്. വിദ്യാർഥിനിയുടെ നേരെ മുന്നിലുള്ള സീറ്റിൽ ഇരുന്ന ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിക്കുകയായിരുന്നു. ഇത് വിദ്യാർഥിനി മൊബൈൽ ഫോണിൽ പകർത്തുകയും പ്രതികരിക്കുകയും ചെയ്തു.
പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സഹയാത്രികര്‍ ചേര്‍ന്നാണ് പിടികൂടിയത്. പിന്നീട് റെയിൽവേ പൊലീസിന് കൈമാറി. പെൺകുട്ടി കാസർകോട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.