ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവില്‍ ട്രെയിനിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് വൈകീട്ട് 6.15 ഓടെയാണ് സംഭവം. ചെങ്ങോട്ട് കാവ് പാലത്തിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് അപകടം ഉണ്ടായത്.
സ്ത്രീയാണ് ട്രെയിന്‍തട്ടി മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നേത്രാവതി എക്സ്പ്രസാണ് ഇടിച്ചതെന്നാണ് കരുതുന്നത്. ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂറോളം നിര്‍ത്തിയിട്ടിരുന്നു. ശരീരം ചിന്നിച്ചിതറിയതിനാല്‍ ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. സാരിയാണ് വേഷം.
പോലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
