ട്രാൻസ്ഫറായി പോകുന്ന ഇരിങ്ങൽ വില്ലേജ് ഓഫീസർ പ്രജീഷിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി വില്ലേജ് സമിതി

news image
Jun 8, 2024, 3:09 pm GMT+0000 payyolionline.in

ഇരിങ്ങൽ: ആറു വർഷത്തിലേറെയായി ഇരിങ്ങൽ വില്ലേജ് ഓഫീസിൽ സ്തുത്യർഹമായ സേവനം നടത്തിവരികയായിരുന്ന സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ. പ്രജീഷ് സ്ഥലം മാറിപോകുന്നതിനോടനുബന്ധിച്ച് വില്ലേജ് സമിതി നേതൃത്വത്തിൽ വികാരനിർഭരമായ യാത്രയയപ്പ് നൽകി. സേവന കാലയളവിൽ പല ആവശ്യങ്ങളുമായി വില്ലേജ് ഓഫീസിൽ എത്തിച്ചേരുന്നവരോടുള്ള പ്രജീഷിൻ്റെ സമീപനത്തേയും ആത്മാർത്ഥതയേയും വില്ലേജ് സമിതി ഒന്നടങ്കം പ്രകീർത്തിച്ചു.

 

യാത്രയയപ്പ് യോഗത്തിൽ വാർഡ് കൗൺസിലർ മഞ്ജുഷ ചെറുപ്പനാരി അധ്യക്ഷയായി. കൗൺസിലർ ടി.അരവിന്ദാക്ഷൻ ഉപഹാര സമർപ്പണം നടത്തി. വില്ലേജ് സമിതി അംഗം കെ.ശശിധരൻ പൊന്നാടയണിയിച്ചു. സമിതി അംഗങ്ങളായ പുത്തൂക്കാട് രാമകൃഷണൻ, പി.കുഞ്ഞാമു, ഇ.പി.മൂസ, ബിനീഷ് കോട്ടക്കൽ, യു.ടി.കരീം, എം.ടി.ചന്ദ്രിക, വില്ലേജ് ഓഫീസർ സജിത, ജീവനക്കാരായ സജീവൻ, രഘുനാഥ് സംസാരിച്ചു. പ്രജീഷ് മറുപടി പ്രസംഗം നടത്തി. ബാലൻ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe