ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; വെള്ളിയാഴ്ച ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ച് റെയിൽവെ

news image
Mar 18, 2025, 2:27 pm GMT+0000 payyolionline.in

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടയിലെ പൈപ്പ് ലൈൻ ക്രോസിംഗ് നിർമാണ പ്രവൃത്തികൾക്കായി ട്രെയിൻ ഗതാഗത സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽനെ അറിയിച്ചു. മാർച്ച് 21 വെള്ളിയാഴ്ചയായിരിക്കും നിയന്ത്രണം. ഈ ദിവസം ചില ട്രെയിനുകൾ വൈകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുമെന്നാണ് അറിയിപ്പിൽ പറയുന്നത്.

  • മാർച്ച് 20ന് വേരാവൽ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16333 വേരാവൽ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്സ്പ്രസ്, എറണാകുളം ടൗണും കൊല്ലം ജംഗ്ഷനും ഇടയിൽ ആലപ്പുഴ വഴിയാകും സർവീസ് നടത്തുന്നത്. കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ ഷെഡ്യൂൾ പ്രകാരമുള്ള സ്റ്റോപ്പേജുകൾ ഉണ്ടാവില്ല. എന്നാൽ ആലപ്പുഴ, കായംകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പ് ഉണ്ടായിരിക്കും.
  • മാർച്ച് 21-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ പ്രതിദിന എക്സ്പ്രസ്, എറണാകുളം ടൗണും കായംകുളം ജംഗ്ഷനും ഇടയിൽ ആലപ്പുഴ വഴി സർവീസ് നടത്തും. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അധിക താൽക്കാലിക സ്റ്റോപ്പ് ഉണ്ടായിരിക്കും. ഷെഡ്യൂൾ പ്രകാരമുള്ള പിറവം റോഡ്, കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഉണ്ടാവില്ല.

നിയന്ത്രണം 

  • മാർച്ച് 21-ന് മധുര ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16344 മധുര ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് 30 മിനിറ്റ് വൈകുമെന്നും റെയിൽവെ അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe