പയ്യോളി : ടീച്ചർസ് അക്കാദമി പയ്യോളിയുടെ ഏഴാം ബാച്ചിന്റെ പ്രവേശനോത്സവം പ്രൗഢമായി നടന്നു.റിയാസ് മാസ്റ്ററുടെ അധ്യക്ഷതയിൽ പയ്യോളി സബ് ഇൻസ്പെക്ടർ സുഗുണ ഉദ്ഘാടനം നിർവ്വഹിച്ചു.
നാളെയുടെ വാഗ്ദാനങ്ങളായ അധ്യാപക വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് ബീവി ഹസൂറ പ്രഭാഷണം നടത്തി. ഒ.കെ ഫൈസൽ സ്വാഗതം പറഞ്ഞ വേദിയിൽ ഷംസീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ബൽ കീസ് ടീച്ചർ, നസീമ എന്നിവർ ആശംസകൾ അർപ്പിച്ചു .