ടി.പി. വധക്കേസ്: വിധിയിൽ പൂർണ തൃപ്തനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഗൂഡാലോചന കേസ് എവിടെപ്പോയെന്ന് പോലും എനിക്കറിയില്ല

news image
Feb 27, 2024, 11:33 am GMT+0000 payyolionline.in

ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വിധിയിൽ പൂർണ തൃപ്തനാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ സംഭവവുമായി ബന്ധപ്പെട്ട് 117 പേരെ ജയിലിൽ അടച്ചിരുന്നു. കൊടിസുനിയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്തത് എത്ര കഷ്ടപ്പെട്ടാണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലെ. ആ സംഭവം ഓർക്കുന്നവർക്ക് അത് വ്യക്തമാകും. ആ കേസ് നന്നായി നടന്നു. കോടതി നടപടികളിലും കുഴപ്പങ്ങളില്ല. ഇനി സി.ബി.​െഎ അന്വേഷണത്തിന് പോകാം. നിലവിലെ സാഹചര്യത്തിൽ സി.ബി.ഐക്ക് അതേറ്റെടുക്കാനും പറ്റും.

എ​െൻറ കരിയറിൽ ഇതുപോലൊരു അനുഭവം വേറെയില്ല. എ​െൻറ ജീവിതത്തിൽ തൊഴിൽ സംതൃപ്തി നൽകിയ അനു​ഭവമാണിതെന്ന് പറയാൻ ഒരുമടിയുമില്ല. കാരണം, ഒരു ചെറുപ്പക്കാര​നെ പച്ചക്ക് വെട്ടിക്കൊന്ന കേസിലെ പ്രതികളെ നിയമത്തി​െൻറ മുൻപിൽ കൊണ്ടുവരാൻ കഴിഞ്ഞല്ലോ, അവരെ കൽതുറങ്കിൽ അടക്കാൻ കഴിഞ്ഞല്ലോയെന്ന് ഞാൻ അഭിമാനത്തോടെ ഓർക്കുന്നതാണ്. ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഗൂ​ഡാലോചന കേസുണ്ട്.

ഒന്ന്, ഇപ്പോൾ കോടതിക്ക് മുൻപാകെയുള്ള ഗൂഡാലോചന. മറ്റൊന്ന്, ​ചോമ്പാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ്. ആ കേസ് തല്ലിപ്പൊളിച്ച് കളഞ്ഞു. എവിടെപ്പോയി എന്ന് പോലും എനിക്കറിയില്ല. ഈ കേസി​െൻറ വിധി ജനവിധിയെ ബാധിക്കും. ടി.പി വധത്തിന​ുശേഷം വന്ന ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വികാരം നാം കണ്ടതാണ്. അ​തിനിയും കാണുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe