വടകര: കൊല്ലപ്പെട്ട ആർ.എം.പി.ഐ സ്ഥാപകൻ ടി.പി. ചന്ദ്രശേഖരന്റെയും വടകര എം.എൽ.എ കെ.കെ. രമയുടെയും മകൻ ആർ.സി. അഭിനന്ദ് വിവാഹിതനായി. റിയ ഹരീന്ദ്രന്‍ ആണ് വധു. ചാത്തമംഗലം വട്ടോളി പരേതനായ പി.സി. ഹരീന്ദ്രൻ-കെ.വി. പ്രസന്ന ദമ്പതികളുടെ മകളാണ് റിയ.
മുംബൈയിൽ ജെ.എസ്.ഡബ്ല്യു കമ്പനിയിലെ ജീവനക്കാരനാണ് അഭിനന്ദ്. 2012 മെയ് നാലിന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുമ്പോള്‍ 17 വയസായിരുന്നു മകൻ അഭിനന്ദിന്. ഒഞ്ചിയത്തെ സംഘർഷ കാലത്ത് വീട്ടിൽ നിന്ന് മാറിനിന്നാണ് അഭിനന്ദ് പഠനം പൂർത്തിയാക്കിയത്.
ഇന്ന് രാവിലെ 11.30ന് വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തിൽ നടന്ന വിവാഹ ചടങ്ങിൽ രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ പങ്കെടുത്തു. സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി. ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ ആശംസകൾ നേർന്നു.