പയ്യോളി: എസ്പിസി ഓണം ക്യാമ്പിന് ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി സ്കൂളിൽ സബ് ഇൻസ്പെക്ടർ ഷഹീർ പതാക ഉയർത്തി പരിപാടികൾക്ക് ആരംഭം കുറിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് ശിഖ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് രമേശൻ കൊക്കാലേരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി , ഡ്രിൽ ഇൻസ്ട്രക്ടർമാരായ ബിജേഷ്, മഞ്ജുഷ, സി. പി. ഒ സുബിൻ , സൂര്യ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിവിധ സെഷനുകൾ കൈകാര്യം ചെയ്യാനായി വടകര ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ സഹീർ, തെറാപ്പിസ്റ്റും കൗൺസിലറുമായ നസീലത്ത്, കളരിയുമായി മുഹമ്മദ് ഗുരുക്കൾ എന്നിവർ എത്തിച്ചേർന്നു.