ടിവി താരം അമൻ ജയ്സ്വാൾ ബൈക്കപകടത്തിൽ മരിച്ചു

news image
Jan 18, 2025, 3:19 am GMT+0000 payyolionline.in

മുംബൈ: ടെലിവിഷൻ നടൻ അമൻ ജയ്‌സ്വാൾ (23) റോഡപകടത്തിൽ മരിച്ചു. മുംബൈയിലെ ജോഗേശ്വരി ഹൈവേയിൽ അമൻ സഞ്ചരിച്ച ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോഗേശ്വരി ഈസ്റ്റിലെ എച്ച്ബിടി ട്രോമ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ധർത്തിപുത്ര നന്ദിനി എന്ന ടിവി ഷോയിലൂടെയാണ് അമൻ ജയ്‌സ്വാൾ പ്രശസ്തനാകുന്നത്.ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയായ അമൻ ജയ്‌സ്വാൾ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ടിവി രം​ഗത്ത് ചുവടുറപ്പിച്ചു. 2021 ജനുവരി മുതൽ ഒക്‌ടോബർ 2023 വരെ സംപ്രേഷണം ചെയ്ത സോണി ടിവിയുടെ അഹല്യഭായ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ധർതിപുത്ര നന്ദിനിയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. മോഡലായി തൻ്റെ കരിയർ ആരംഭിച്ച അമൻ രവി ദുബെയുടെയും സർഗുൺ മേത്തയുടെയും ജനപ്രിയ ഷോ ഉദയാറിൻ്റെ ഭാഗമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe