തുറയൂർ: ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളി ബോൾ ടൂർണമെന്റിലെ ഡിപ്പാർട്മെന്റ് തല ഫൈനൽ മത്സരം ഇന്ന് നടക്കും. ഫൈനലിൽ ഇന്ത്യൻ എയർഫോഴ്‌സും ഇന്ത്യൻ ആർമിയും തമ്മിലാണ് കഠിന പോരാട്ടം.
ജില്ലാതല മത്സരത്തിലെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ടാസ്ക് തുറയൂർ ടീം വടകര സയൻസ് സെന്ററിനെ നേരിടുംജില്ലാ തല മത്സരം രാത്രി 7:30 നും അഖിലേന്ത്യ മത്സരം 9:മണിക്കും ആരംഭിക്കും. ഇന്നലെ നടക്കേണ്ടിയിരുന്ന രണ്ടാം സെമിഫൈനൽ മത്സരം മഴ മൂലം റദ്ദാകുകയായിരുന്നു. ഇന്ത്യൻ ആർമിയും മുംബൈ സ്പൈക്കേഴ്സും തമ്മിലായിരുന്ന മത്സരത്തിൽ, മുംബൈ ടീമിന് ഇന്ന് കളിക്കാൻ ബുദ്ധിമുട്ട് അറിയിച്ചതിനാൽ, ഇന്ത്യൻ ആർമിയെ നേരിട്ട് ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.ഇന്നലെ ടിക്കറ്റ് എടുത്ത് മഴ കാരണം മത്സരം കാണാൻ കഴിയാതിരുന്ന കാണികൾക്ക് , ടിക്കറ്റ് കൗണ്ടർ ഫോയിൽ ഉണ്ടെങ്കിൽ ഇന്നത്തെ മത്സരം കാണാനുള്ള സൗകര്യം സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്.