മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അപകടകരമായ രീതിയില്‍ ഓണാഘോഷ പരിപാടി. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലാണ് തുറന്ന ജീപ്പിലും ജെസിബിയിലും എത്തി വിദ്യാര്‍ത്ഥികള്‍ ഓണാഘോഷ പരിപാടികള്‍ നടത്തിയത്. ക്യാമ്പസിലെ ഫിസിക്കല്‍ എജുക്കേഷന്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷമായിരുന്നു പരിധി വിട്ടത്. ഇന്നലെയായിരുന്നു ഓണാഘോഷ പരിപാടി നടന്നത്. ഭരണ സിരാ കേന്ദ്രത്തിന് മുന്നിലടക്കം തുറന്ന ജീപ്പില്‍ അപകടകരമായി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചു. മദ്യലഹരിയിലായിരുന്ന വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ മതില് ഇടിച്ച് തകര്‍ത്തിട്ടുണ്ട്. ക്ലാസ് മുറിയിലും വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചു. സ്പോര്‍ട്സ് ഹോസ്റ്റല്‍ മുറിയില്‍ പടക്കം പൊട്ടിച്ചത് ചോദിച്ച അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അധ്യാപകര്‍ തേഞ്ഞിപ്പലം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സെക്യൂരിറ്റി ഓഫീസറോട് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടി. അപകടകരമായ രീതിയില്‍ ഓണാഘോഷ പരിപാടി നടത്തരുതെന്ന് ഹൈക്കോടതി വിധി നിലനില്‍ക്കേയാണ് ക്യാമ്പസില്‍ ഇത്തരത്തില്‍ ഓണപ്പരിപ്പാടി സംഘടിപ്പിച്ചത്.
ജെസിബി, തുറന്ന ജീപ്പില്‍ എൻട്രി,മദ്യപിച്ച് മതിൽ തകര്‍ത്തു; പരിധിവിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഓണാഘോഷം
Share the news :
Aug 27, 2025, 6:53 am GMT+0000
payyolionline.in
ചൈനയിൽ പിറന്നത് ചരിത്രം, പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ, ശസ്ത്രക്രിയ വിജയം
കശുവണ്ടി, ഖാദി, ലോട്ടറി, തോട്ടം തൊഴിലാളികൾക്ക് ഓണസമ്മാനം; 250-1000 വരെ ഉത്സവബ ..
Related storeis
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വോട്ടെണ്ണൽ ഒരു മേശയിൽ ഒരേസമയം;...
Dec 13, 2025, 1:36 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്
Dec 11, 2025, 1:54 am GMT+0000
മോശം കാലാവസ്ഥ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകുന്ന മ...
Sep 2, 2025, 9:37 am GMT+0000
ഓണ സമ്മാനമായി 2 മാസത്തെ ക്ഷേമ പെൻഷൻ, നാളെ മുതൽ അക്കൗണ്ടിലെത്തും; 16...
Aug 22, 2025, 7:14 am GMT+0000
ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി തളാപ്പിലെ വീട്ടിൽ നി...
Jul 25, 2025, 4:48 am GMT+0000
വഗാഡിന്റെ ലോറികളിൽ നിന്ന് ബാറ്ററി മോഷണം; തിക്കോടി, കീഴൂർ,കോടിക്കൽ സ...
Jul 23, 2025, 7:49 am GMT+0000
More from this section
ചെരുപ്പെടുക്കാൻ കയറി; സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, സംഭവം...
Jul 17, 2025, 6:10 am GMT+0000
ഒരിടവേളയ്ക്ക് ശേഷം ചെല്ലാനത്ത് വീണ്ടും ചെമ്മീൻ ചാകര ; ഒരു കിലോഗ്രാം...
Jul 16, 2025, 2:15 pm GMT+0000
തൃശ്ശൂരിൽ ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
Jun 23, 2025, 12:47 pm GMT+0000
മലപ്പുറത്ത് ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്റ് സോണുകൾ; വ്യാപാര സ്ഥാ...
May 9, 2025, 2:52 am GMT+0000
