ജൂസ് കൊടുത്ത് മയക്കിയശേഷം ‌യുവതിയെ പീഡിപ്പിച്ചു; പ്രതി ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്

news image
Jan 30, 2026, 6:24 am GMT+0000 payyolionline.in

പാലാ : ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് വ്യാപാരസ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്.പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്. ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ ഹോം നഴ്സ‌് പകൽ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി. വീട്ടിൽ താമസിച്ചാണ് മെയിൽ നഴ്സ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. പീഡനം നടന്നതിനെ തുടർന്ന് ഇയാളെ ജോലിയിൽനിന്നും പറഞ്ഞുവിട്ടിരുന്നുനഴ്സിനു പുറമെ ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയിൽ കേസെടുത്തതായും പ്രതികൾ ഒളിവിലാണെന്നും പാലാ ഡിവൈഎസ്പി കെ.സദൻ പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe