ജൂലൈ ഒന്നിന് വന്ദേഭാരത് പ്രത്യേക ട്രെയിൻ

news image
Jun 29, 2024, 2:31 pm GMT+0000 payyolionline.in

പാലക്കാട്: തിരക്ക് കുറക്കുന്നതിന് കൊച്ചുവേളി-മംഗളൂരു സെൻട്രൽ സെക്ടറിൽ വൺവേ വന്ദേഭാരത് സ്പെഷൽ ട്രെയിൻ (06001) സർവിസ് നടത്തും. ജൂലൈ ഒന്നിന് കൊച്ചുവേളിയിൽനിന്ന് 10.45ന് പുറപ്പെട്ട് അതേ ദിവസം രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തും.

എട്ട് കോച്ചുകളുണ്ടാകും. മറ്റു സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുന്ന സമയം: കൊല്ലം-രാവിലെ 11.43, കോട്ടയം-ഉച്ചക്ക് 12.58, എറണാകുളം ടൗൺ- 2.05, തൃശൂർ- 3.23, ഷൊർണൂർ- വൈകീട്ട് 4.20, തിരൂർ-4.52, കോഴിക്കോട്-5.35, കണ്ണൂർ-6.50, കാസർകോട്-രാത്രി 8.34.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe