മൂടാടി: കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹനയങ്ങൾക്കെതിരെ
ജൂലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം ഐക്യട്രേഡ് യൂനിയൻ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ചിങ്ങപുരത്ത് സി പി എം പയ്യോളി ഏരിയാ കമ്മറ്റി അംഗവും മത്സ്യത്തൊഴിലാളി യൂനിയൻ ഏരിയ കമ്മറ്റി അംഗവുമായ കെ.ജീവാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എം.കെ. വിശ്വൻ അധ്യക്ഷനായി. സമാപന പൊതുയോഗം മൂടാടിയിൽ ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി.യു.) ജില്ലാ കമ്മറ്റി അംഗം കെ.കുഞ്ഞികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. നേതാവ് സന്തോഷ് കുന്നുമ്മൽ അധ്യക്ഷനായി. ജാഥാ ലീഡർ എ.കെ.ഷൈജു, ഡെപ്യൂട്ടി ലീഡർ വി.എം.വിനോദൻ, മാനേജർ സത്യൻ കാട്ടിൽ, എൻ.ശ്രീധരൻ, വി.വി.സുരേഷ്, സുനിൽ അക്കമ്പത്ത്, രാമചന്ദ്രൻ കൊയിലോത്ത്, മനോജ് നങ്ങലത്ത് എന്നിവർ സംസാരിച്ചു.