“ജി എച്ച് എസ് വൻമുഖം എസ്പിസിയിലെ ഓണം ക്യാമ്പ് വിവിധ പരിപാടികളോടെ സമാപിച്ചു”

news image
Sep 22, 2024, 9:38 am GMT+0000 payyolionline.in

കൊയിലാണ്ടി: സെപ്റ്റംബർ 19, 20 തീയതികളിൽ  ജി എച്ച് എസ് വൻമുഖം എസ്പിസി സ്കൂളിൽ  നടന്ന യൂണിറ്റിന്റെ ഓണം അവധിക്കാല ക്യാമ്പ് വിവിധ പരിപാടികളോടെ സമാപിച്ചു.പരേഡ് പ്രാക്ടീസിന് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ  പ്രവീൺകുമാർ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി സി  രാജൻ പതാക ഉയർത്തി ക്യാമ്പിന് തുടക്കമിട്ടു.

ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ, സി ഐ  മുജീബ്റഹ്മാൻ, ഡബ്യൂ ഡി എല്‍  ദിവ്യ, എംപിടിഎ പ്രസിഡണ്ട് ജിസ്ന ജമാൽ, സി പി  ഒ സനിൽകുമാർ, എ സി പി  ഒ നിഷ ടീച്ചർ, മുഹമ്മദ് മാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

ക്യാമ്പിന്റെ ഒന്നാം ദിവസത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ  ജയപ്രസാദ് സി കെ .കേഡറ്റുകൾക്ക് ക്ലാസ്സ് എടുത്തു. എന്‍ എസ് എസ് ക്ലസ്റ്റർ കോഡിനേറ്ററും സംസ്ഥാനത്തെ മികച്ച എന്‍ എസ് എസ്  പ്രോഗ്രാം ഓഫീസർ അവാർഡ് ജേതാവുമായ കെ  ഷാജി നടത്തിയ ക്ലാസ്സും ശ്രദ്ധേയമായി.

രണ്ടാം ദിവസം ഡി ഐ  ഡബ്യൂ ഡി എല്‍ മാരുടെ നേതൃത്വത്തിൽ റോഡ് വാക്ക് ആൻഡ് റൺ സംഘടിപ്പിച്ചു. തുടർന്ന്റിട്ടയേർഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ  ടി സുരേഷ്  “കാടക വിശേഷങ്ങൾ” എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഉച്ചഭക്ഷണത്തിനു ശേഷം നടനും സിനിമ ആർട്ടിസ്റ്റുമായ  പ്രദീപ് മുദ്ര കുട്ടികളുമായി സംവദിച്ചു. 4:30ന്  മജീഷ് കാരയാട് നയിച്ച കലാവിരുന്നോടുകൂടി ക്യാമ്പ് സമാപിച്ചു. ക്യാമ്പ് ദേശീയഗാനത്തോടെ അവസാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe