ഹൈദരാബാദ്> സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കാനൊരുങ്ങി തെലങ്കാന സർക്കാർ. ബിഹാറിനും ആന്ധ്രക്കും ശേഷമാണ് തെലങ്കാനയും ജാതി സെൻസെസിനായുള്ള നടപടി സ്വീകരിക്കുന്നത്.
വീടുവീടാന്തരം കയറിയിറങ്ങി സർവേ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തികുമാരി വെള്ളിയാഴ്ച ഉത്തരവിറക്കി. അറുപത് ദിവസങ്ങൾ കൊണ്ട് സെൻസസ് പൂർത്തിയാക്കാനാണ് നിർദേശം. സർവേ നടപ്പിലാക്കാനുള്ള നോഡൽ ഏജൻസിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.