കൊയിലാണ്ടി: നാഷണൽ സർവീസ് സ്കീം, വി.എച്ച്.എസ്.സി വിഭാഗം പൊതുവിദ്യാഭ്യാസ വകുപ്പ് ,എൻ.എസ്.എസ്.വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി വി.എച്ച്.എസ്.യിൽ “ജലം ജീവിതം ” നാടകം അരങ്ങേറി. ജലവിഭവസംരക്ഷണം, ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകം.
ബാലുശ്ശേരി ജി.വി.എച്ച്.എസ് ലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. വാർഡ് കൗൺസിലർ എ.ലളിത ഉൽഘാടനം ചെയ്തു. ജയരാജ് പണിക്കർ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പി.സുധീർ കുമാർ, ബാലുശ്ശേരി എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ലിജിന, അഖിന തുടങ്ങിയവർ സംസാരിച്ചു.