ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; നുഴഞ്ഞുകയറാൻ ശ്രമിച്ച 5 ഭീകരരെ വധിച്ചു

news image
Jun 16, 2023, 5:03 am GMT+0000 payyolionline.in

ശ്രീനഗർ∙  ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ച് സുരക്ഷാസേന. നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളായ അഞ്ച് പേരെയാണ് നിയന്ത്രണ രേഖയ്ക്കു സമീപം കുപ്‌വാര ജില്ലയിൽ വധിച്ചത്.ഇന്നു പുലർച്ചെ രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നു സ്ഥലത്തു പരിശോധന നടത്തുകയായിരുന്ന സുരക്ഷാസേനയുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഈ വർഷത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണു പരാജയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 13നും കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ വിവരം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe