ജപ്പാൻ ഭൂകമ്പം: മരണം 13 കടന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

news image
Jan 2, 2024, 6:39 am GMT+0000 payyolionline.in
ടോക്യോ: കഴിഞ്ഞ ദിവസം ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ മരണം 13 ആയി. നിരവധി കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സുനാമി മുന്നറിയിപ്പ് നൽകിയത് പിൻവലിച്ചിട്ടുണ്ടെങ്കിലും തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്ന് അധികാരികൾ പറഞ്ഞു. ഇന്നലെ ഒരു ദിവസം മാത്രം 155 തുടർചലനങ്ങളാണ് ജപ്പാനിലുണ്ടായത്.

ജപ്പാന്‍ സമയം വൈകിട്ട് 4.10ന്‌ ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ആദ്യ ഭൂകമ്പമുണ്ടായത്. പിന്നീട് ഒന്നരമണിക്കൂറിനിടെ 21 തുടര്‍ചലനങ്ങള്‍ ഉണ്ടായി.  36,000ത്തോളം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വാജിമയിൽ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe