മൂടാടി: ജന്തു ശാസ്ത്രത്തിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കിയ കോടിക്കൽ വന്മുഖം ഹസ്സൻ മസ്ജിദിന് സമീപം ആച്ചവളപ്പിൽ കബീറിന്റെ മകൻ സഹീറിനെ കോടിക്കൽ ശാഖ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
വാർഡ് മെംബർ പി ഇൻഷിദ ഉപഹാരം നൽകി. ചടങ്ങിൽ പി.കെ മുഹമ്മദലി, വസിം കുണ്ടുകുളം, ഫർഹാൻ മാലിക്, ഹിജാസ് പി.കെ, ശാമിൽ എം.വി, മുഫ്ലിഹ് കണ്ടോത്ത് എന്നിവർ സംബന്ധിച്ചു.