2026 ജനുവരി മാസം അടുപ്പിച്ച് 4 ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. അവധി ദിനങ്ങളോടൊപ്പം ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ബാങ്കുകൾ 4 ദിവസം അടുപ്പിച്ച് ബാങ്കുകൾ അടഞ്ഞു കിടക്കുന്ന സ്ഥിതിയുണ്ടായത്. ബാങ്ക് ജീവനക്കാരുടെയും സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാങ്കിംഗ് സേവനങ്ങള്‍ ആഴ്ചയില്‍ 5 ദിവസമായി പരിമിതപ്പെടുത്തണം എന്നതാണ് പണിമുടുക്കുന്നവരുടെ ആവശ്യം. അതിന്റെ ഭാഗമായാണ് 2026 ജനുവരി 27ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
2026 ജനുവരി 24 മാസത്തിലെ നാലാമത്തെ ശനിയാഴ്ചയായതിനാൽ അവധിയാണ്. 2026 ജനുവരി 25 ഞായറാഴ്ചയും. 2026 ജനുവരി 26 റിപ്പബ്ലിക് ദിനം പൊതു അവധിയുമാണ്. തുടർന്നു വരുന്ന ദിവസമായ 2026 ജനുവരി 27ന് പണിമുടക്ക് പ്രഖ്യാപിച്ചതിനാലാണ് തുടർച്ചയായി നാലു ദിവസം ബാങ്ക് അടഞ്ഞു കിടക്കുന്ന സ്ഥിതിയുണ്ടായത്.
നിലവിൽ ഇന്ത്യയിൽ RBI, LIC, GIC, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, മണി മാര്‍ക്കറ്റുകള്‍, ചില കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്കാണ് ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവർത്തി ദിനങ്ങളുള്ളത്. ശനിയാഴ്ച അവധി പ്രഖ്യാപിക്കുകയാണെങ്കിൽ മറ്റു ദിവസങ്ങളിൽ 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
തുടര്‍ച്ചയായ അവധി വരുന്നത് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കും. എടിഎമ്മുകളിൽ വെള്ളിയാഴ്ച പണം നിറച്ചാൽ പിന്നെ ബുധനാഴ്ച മാത്രമേ നിറക്കുകയുള്ളൂ അതിനാൽ തുടർച്ചയായ അവധി എടിഎമ്മുകൾ കാലിയാകാനുള്ള സാഹചര്യം സൃഷ്ടിക്കാം.
