ബീജിങ്:ചൈനയിൽ ഭൂചലനം. ബുധനാഴ്ച റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ചൈനീസ് മന്ത്രാലയം അറിയിച്ചു. ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയുടെ ചില ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച മുതൽ ക്വിങ്‌ഹായ് -തിബറ്റൻ പീഠഭൂമി യിൽ ചെറുതും വലുതുമായി നിരവധി ഭൂകമ്പങ്ങളാണ് അനുഭവപ്പെട്ടത്.
മഡോയ് കൗണ്ടിയിൽ 14 കിലോമീറ്റർ (8.7 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. മഡോയിയുടെ കൗണ്ടി സീറ്റിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രം. തിബറ്റുകാർ ധാരളമുള്ള പട്ടണമാണ് മഡോയ്. ഭൂകമ്പങ്ങളാൽ സജീവമാണ് ക്വിങ്ഹായ്- തിബറ്റൻ പീഠഭൂമി. കഴിഞ്ഞ ദിവസം ടിബറ്റിലുണ്ടായ ഭൂചലനത്തിന് ഏകദേശം 1,000 കിലോമീറ്റർ വടക്കുകിഴക്കാണ് ബുധനാഴ്ച ക്വിങ്ഹായ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.