ചേമഞ്ചേരിയിൽ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പർമാരുടെ ‘ പ്രതീകാത്മക കുളി സമരം ‘

news image
Jul 8, 2025, 6:12 am GMT+0000 payyolionline.in

ചേമഞ്ചേരി : റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യു .ഡി.എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രതീകാത്മക കുളി സമരം നടത്തി. പൂക്കാട്ടിലെ സർവീസ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക, തിരുവങ്ങൂർ ഓവർ ബ്രിഡ്ജ് ഗതാഗതത്തിന് തുറന്നു കൊടുക്കുക, വെറ്റിലപ്പാറയിലും ചേമഞ്ചേരി സ്റ്റേഷൻ പരിസരത്തും ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുക മുതലായ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതീകാത്മക സമരം.

യു.ഡി.എഫ് മെമ്പർമാരായ വിജയൻ കണ്ണഞ്ചേരി, വി.കെ.അബ്ദുൾ ഹാരിസ്, ഷെരീഫ് മാസ്റ്റർ, വത്സല പുല്ല്യത്ത്, റസീന ഷാഫി, സി.കെ.രാജലക്ഷ്മി, എം.കെ.മുഹമ്മദ്‌കോയ, അബ്ദുള്ളക്കോയ വല്യാണ്ടി എന്നിവർ പങ്കെടുത്തു.. യു.ഡി.എഫ് ചെയർമാൻ സത്യനാഥൻ മാടഞ്ചേരി, കൺവീനർ എം.പി. മൊയ്തീൻ കോയ,ഷബീർ എളവനക്കണ്ടി, അനിൽ പാണലിൽ, ശശിധരൻ കുനിയിൽ,ആലിക്കോയ കണ്ണൻ കടവ്, ആലിക്കോയ ഹിദാസ് , ഷാജി തോട്ടോളി, മോഹനൻ നമ്പാട്ട്, ശിവദാസൻ വാഴയിൽ, പി.പി.ശ്രീജ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe