കൊയിലാണ്ടി: ചേമഞ്ചേരി ദേശസേവാസംഘം ഗ്രന്ഥശാലയുടെ 37-ാം വാർഷിക പരിപാടിയുടെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു. കുട്ടികൃഷ്ണൻ നായർ സമുദ്ര്യ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഈ കൂട്ട നടത്തത്തിൽ പങ്കെടുത്തത്, പുലർച്ചെ ഗ്രന്ഥശാല പരിസരത്ത് നിന്നും ആരംഭിച്ച് നാല് കിലോമീറ്റർ നടന്ന് ചേമഞ്ചേരി ഈസ്റ്റ് യു പി സ്‌കൂളിൽ സമാപിച്ചു.
സമാപന പരിപാടിയിൽ വിവിധ സായുധ സേനകളിൽ നിന്നും വിരമിച്ചവരെ ആദരിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് കുന്നുമ്മൽ, ശ്രീധരൻ നായർ യു, സുരേഷ്‌കുമാർ കെ, ഉഷാകുമാരി കെ ടി, ആര്യ സന്തോഷ്, പി മുരളീധരൻ, ഡോക്ടർ ഇ ശ്രീജിത്ത്, വി ടി വിനോദ്, പി സജിത്ത് കുമാർ സംസാരിച്ചു.