ചെറുതുരുത്തിയിൽ ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു; ആളപായമില്ല

news image
Jun 28, 2024, 7:50 am GMT+0000 payyolionline.in

തൃശൂര്‍: ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന്റെ എൻജിനാണ് ബോഗിയിൽനിന്ന് വേർപെട്ടത്.

ട്രെയിനിനു വേഗം കുറവായതിനാൽ അപകടം ഒഴിവായി. എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. ബോഗിയും എൻജിനും വേര്‍പെടാനുണ്ടായ കാരണമെന്തെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe